ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്ലറെ പോലെയാണ് പെരുമാറുന്നതെന്നെ രാഹുലിന്റെ വിമര്‍ശനത്തിന് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സ്മൃതി മറുപടി നല്‍കിയത്.
ആരാണ് ഹിറ്റ്ലറെ അനുകരിച്ചതെന്ന് മനസിലാക്കാന്‍ രാഹുലിന് 42 വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നും, 1975ലെ അടിയന്തിരാവസ്ഥ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ആരാണ് ജനാധിപത്യത്തെ ചവിട്ടിയരച്ചതെന്ന് അപ്പോള്‍ മനസിലാകുമെന്നുമായിരുന്നു ഇറാനിയുടെ പ്രതികരണം.
വീണ്ടും ആ കറുത്ത അദ്ധ്യായം ഓര്മിപ്പിച്ചതില് രാഹുലിനോട് നന്ദിയുണ്ടെന്നും സ്മൃതി തന്റെ ട്വീറ്ററില്‍ കുറിച്ചു.