തിരുവനന്തപുരം: വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ എം വിൻസെന്റ് എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് വിൻസെന്റിനെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ പാറശാല എസ്ഐയുടെ നേതൃത്വത്തിലുളള സംഘം വിൻസെന്റിനെ ചോദ്യം ചെയ്തിരുന്നു.
എംഎൽഎ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു വീട്ടമ്മയുടെ കുടുംബത്തിന്റെ പരാതി.
അതിനിടെ വിൻസെന്റ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും