കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയും. ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. അതേസമയം കേസിലെ പ്രധാന തെളിവായ നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ പോലീസിന് മൊഴി നല്കി.
നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നല്കിയ ജാമ്യാപേക്ഷയിലെ വാദം വ്യാഴാഴ്ച്ച പൂര്‍ത്തിയായിരുന്നു. ദിലീപിനെതി
കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും കോടതിയില്‍ പ്രതിഭാഗം ആയുധമാക്കിയിരുന്നു.
ദിലീപിനെതി
അതേസമയം കേസിലെ നിര്‍ണ്ണായക തെളിവായ നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മൊഴി നല്കി. പള്‍സര്‍ സുനി നല്കിയ ഫോണ്‍ തന്റെ ജൂനിയര്‍ അഭിഭാഷകന് നല്‍കിയെന്നും ഇത് പിന്നീട് നശിപ്പിച്ചതായുമാണ് പ്രതീഷ് ചാക്കോ പറയുന്നത്.
എന്നാല്‍ പ്രതീഷ് ചാക്കോയുടെ മൊഴി പൂര്‍ണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നടി