അഹമ്മദാബാദ് : ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍ സിംങ് വഗേല പാര്‍ട്ടി വിട്ടു. തന്റെ 77 -ാം ജന്മ ദിനത്തിലാണ് നിയസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രഖ്യാപനം വഗേല നടത്തിയത്.
ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന റാലിയില്‍, താന്‍ എന്തു പറയുമെന്ന് കേള്‍ക്കാന്‍ പോലും നില്‍ക്കാതെയാണ് തന്നെ പുറത്താക്കിയതെന്ന് വഗേല പറഞ്ഞു. പാര്‍ട്ടിക്ക് ‘അഹിതമായത്’ എന്തെങ്കിലും പറയുമെന്ന ആശങ്ക കൊണ്ടാണ് ജന്മദിനത്തിന്റെ തലേന്ന് പുറത്താക്കിയത്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന്റെ പേരില്‍ രാഷ്ട്രീയത്തില്‍നിന്ന് താന്‍ വിരമിക്കില്ലെന്നും വഗേല പ്രഖ്യാപിച്ചു.
അതേസമയം, ബിജെപിയിലേക്ക് വഗേല മടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്. ബിജെപിയിലായിരുന്ന വഗേല 1996-97ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട് വഗേല കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.
നേരത്തെ കോണ്‍ഗ്രസിനോട് ഇടഞ്ഞ വഗേല ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നത് അവസാനിപ്പിച്ചിരുന്നു. കൂടാതെ ബിജെപി ക്കെതിരായ മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
വഗേല തിരിച്ചെത്തുന്നത് തെരഞ്ഞെടുപ്പില്‍ ബിജെപി ക്ക് വലിയ നേട്ടമാകും ഉണ്ടാക്കുക.