കോസ്: ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നു ഗ്രീക്ക് ദ്വീപായ കോസില്‍ രണ്ടു പേര് മരിച്ചു. ഈജിയന്‍ കടലിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രതയുണ്ടായി. നഗരത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തെ തുടര്‍ന്നു സുനാമിയുമുണ്ടായി.
കോസിന്റെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് 12 അകലെ തുര്‍ക്കിഷ് തീരത്തോട് ചേര്‍ന്നു ഭൂനിരപ്പില്‍ നിന്നു പത്തുകിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമിയുണ്ടായ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.