ന്യൂഡൽഹി: ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും.
നിലവിലെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ കാലാവധി ഈ മാസം 24-ാം തീയതി അവസാനിക്കും ഈ സാഹചര്യത്തിലാണ് 25-ാം തീയതി കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്.
ഈ മാസം 17 ന് നടന്ന വോട്ടെടുപ്പില്‍ ഇലക്ട്രല്‍ കോളേജിലെ 66 ശതമാനം വോട്ടുകൾ നേടിയാണ് രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.