ന്യൂഡല്‍ഹി : രാംനാഥ് കോവിന്ദ് ഭാരതത്തിന്റെ അടുത്ത രാഷ്ട്രപതിയാകും. ജയിക്കാനുളള വോട്ടുമൂല്യം മറികടന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ.
ആന്ധ്രാപ്രദേശ് – 27,189 അരുണാചല്‍ പ്രദേശ് -448 അസം – 10,556 ബീഹാര്‍ -22,460 ഗോവ -500 ഗുജറാത്ത് -19,404 ഹരിയാന -8176 ഹിമാചല്‍ പ്രദേശ് -1530 ജമ്മുകശ്മീര്‍ -4032 ജാര്‍ഖണ്ഡ് -8976 ഛത്തീസ്ഗണ്ഡ് -6708 എന്നിങ്ങനെയാണ് കോവിന്ദിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച വോട്ടുമൂല്യം.
ആന്ധ്രപ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുള്ള 95.8 ളതമാനം വോട്ടും നേടിയെടുത്തു.
രാവിലെ 11നാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്.