ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂരോഗമിക്കുമ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് മുന്‍ തൂക്കം. 4,97,585 വോട്ടുമൂല്യമാണ് കോവിന്ദിന് ലഭിച്ചത്. 2,40,594 വോട്ടുമൂല്യമാണ് മീരാകുമാറിന് ലഭിച്ചത്.
ആദ്യ റൗണ്ടില്‍ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ആന്ധ്രയില്‍ 27,189, അരുണാചലില്‍ 448, അസമില്‍ 10,556, ബീഹാറില്‍ 22,460, ഗോവയില്‍ 500, ഹിമാചല്‍ പ്രദേശില്‍ 1,530, ജമ്മു കശ്മീരില്‍ 4,032, ഝാര്‍ഖണ്ഡ്8,976 എന്നിങ്ങനെയാണ്സംസ്ഥാനാടിസ്ഥാനത്തില് രാം നാഥിന് ലഭിച്ച വോട്ടുമൂല്യം.
ആന്ധ്രപ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുള്ള 95.8 ശതമാനം വോട്ടും നേടി.
പാര്‍ലമെന്റിലെ 21 വോട്ടുകള്‍ അസാധുവായപ്പോള്‍ ഛത്തീസ്ഗഡില്‍ മൂന്നും ഗോവയില്‍ രണ്ടും വോട്ടുകള്‍ അസാധുവാക്കപ്പെട്ടു.
ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയായാലേ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരുകയുള്ളൂ.