ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. നൗഷേര സെക്ടറില്‍ ഇന്ത്യപാക് സൈനികര്‍ തമ്മില്‍ വെടിവയ്പ് തുടരുകയാണ്. 25ല്‍ അധികം സ്കൂളുകള്‍ അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാലക്കോട്ട് സെക്ടറിലെ 13 സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് വെടിവയ്പില്‍ 50ല്‍ അധികം സ്കൂള്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിയിരുന്നു. രണ്ടു സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളാണ് കുടുങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിതമായി രക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഭിംബര്‍ ഗലി, പൂഞ്ച് സെക്ടറുകളില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു