ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിലൂടെ ഓള് ഇന്ത്യ റേഡിയോയ്ക്ക് 10 കോടി രൂപ വരുമാനം ലഭിച്ചു.
കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ലോകസഭയില്‍ അറിയിച്ചതാണിക്കാര്യം.
2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 5.19 കോടി രൂപ മന് കീ ബാത്തിലൂടെ ലഭിച്ചപ്പോള്‍ 2015-2016 സാമ്പത്തിക വര്‍ഷം ലഭിച്ചത് 4.78 കോടി രൂപയാണ്.
18 പ്രാദേശിക ഭാഷകളിലാണ് മന് കീ ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഇംഗ്ലീഷിലും സംസ്കൃതത്തിലും ഓള് ഇന്ത്യ റേഡിയോയിലൂടെ മന് കീ ബാത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് വഴിയും ഷോര്‍ട്ട് വെയ്വുകള് വഴിയും ലോകത്തിന്റെ പല ഭാഗത്തുനിന്നും ജനങ്ങള്‍ മന് കീ ബാത്ത് കേള്‍ക്കാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു
2014 ഒക്ടോബര്‍ 3 മുതലാണ് മന് കീ ബാത്ത് സംപ്രേക്ഷണം തുടങ്ങിയത്.