ന്യൂഡൽഹി : രാഹുൽഗാന്ധിയും ചൈനീസ് അംബാസിഡറും തമ്മിൽ നിരവധി തവണ കൂടികാഴ്ച്ച നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൈനീസ് അംബാസിഡറോടൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഭർത്താവ് റോബട്ട് വദ്രയുമായുള്ള ചിത്രമാണ് പുറത്തു വന്നത്. ഒരു ദേശീയമാധ്യമമാണ് ചിത്രം പുറത്തു വിട്ടത്.
കൂടികാഴ്ച്ച നടന്നത് എന്നാണെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഇരുവരും നിരവധിതവണ കൂടികാഴ്ച്ച നടത്തിയതിന്റെ തെളിവുകളാണ് ദേശീയമാധ്യമങ്ങൾ പുറത്തു വിടുന്നത് . ഈ മാസം ആദ്യം രാഹുലും ചൈനീസ് അംബാസിഡറുമായി കൂടികാഴ്ച്ച നടത്തിയെന്ന വാർത്ത ചൈനയാണ് പുറത്തു വിട്ടത്.
തനിച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും അതിർത്തി വിഷയമാണ് ചർച്ച ചെയ്തെന്നും കോൺഗ്രസ് അന്ന് വിശദീകരണം നൽകിയിരുന്നു. അതിനിടെയാണ് രാഹുലും പ്രിയങ്കയും ഭർത്താവും ഉൾപ്പെട്ട ചിത്രം പുറത്തു വരുന്നത്. ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച ഏറെ ദുരൂഹമായാണ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗം ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ നോക്കികാണുന്നത്.