തിരുവനന്തപുരം : മാറനല്ലൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ഊരൂട്ടമ്പലം വാർഡാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്തത് . സിപിഎം അംഗമായ എസ് ദീപുവിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് . ബിജെപിയുടെ ശ്രീമിഥുൻ ആണ് വിജയിച്ചത്.
ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി . ബിജെപിക്ക് ഒൻപത് സീറ്റും കോൺഗ്രസിന് എട്ടു സീറ്റുമാണുള്ളത് ഇടതുമുന്നണിക്ക് മൂന്ന് അംഗങ്ങളുണ്ട് . നേരത്തെ പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്ന ബിജെപിയെ ഇടതുമുന്നണിയും കോൺഗ്രസും കൂടി ചേർന്ന് അവിശ്വാസം കൊണ്ടുവന്ന് ഭരണത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.