ബ്രിസ്റ്റൾ : ഐസിസി വനിത ലോകകപ്പിൽ ഇംഗ്ലണ്ട് ഫെനലിൽ.ആവേശകരമായ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു.രണ്ട് പന്തുകൾ ശേഷിക്കെ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു.അർദ്ധ സെഞ്ച്വറി നേടിയ സാറ ടെയ്ലറിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ- ഓസ്ട്രേലിയയെ നേരിടും.