ബത്തേരി : വയനാട് മീനങ്ങാടി ബാലഭവനിൽ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്രൈസ്തവ പുരോഹിതൻ അറസ്റ്റിൽ, ബാലഭവനിലെ വാർഡനായിരുന്ന ഫാദർ സജിയാണ് പോലീസ് പിടിയിലായത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തെ തുടർന്ന് പീഡന വിവരം പൊലീസിന് റിപ്പോർട്ട് ചെയ്യുകയായിരുന്നു .
കുട്ടികൾക്ക് ലൈംഗിക അതിക്രമങ്ങളിൽ നിന്നും സുരക്ഷ നൽകുന്ന നിയമം അടക്കം വിവിധ വകുപ്പുകളാണ് പുരോഹിതനെതിരെ ചുമത്തിയിരിക്കുന്നത്.സ്കൂൾ അവധിക്കാലത്തായിരുന്നു സംഭവം . ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസലിംഗിനിടെയാണ് സംഭവം പുറത്തു വന്നത് . മീനങ്ങാടി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് വൈദികൻ ഒളിവിൽ പോവുകയായിരുന്നു