• Page Views 266

ദിലീപ് ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. ഉച്ചയ്‍‍ക്ക് കോടതി ഹർജി പരിഗണിക്കും.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട ഒരു മെമ്മറികാർഡ് പോലീസ് കണ്ടെടുത്തു. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറിൽ നിന്നാണ് കാർഡ് കണ്ടെടുത്തത്. ഫോറൻസിക് വിഭാഗം കാർഡ് പരിശോധിക്കും.

അതിനിടെ അൻവർ സാദത്ത് എംഎൽ.എയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് അന്വേഷണ സംഘം അൻവർ സാദത്തിന്റെ മൊഴി എടുത്തത്.

നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തളളിയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു

Next Story »

പാക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്