കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍. രഹസ്യകേന്ദ്രത്തില്‍ അപ്പുണ്ണിയുടെ ചോദ്യം ചെയ്യല്‍ നടക്കുന്നതായാണ് സൂചന. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പോയതായി പോലീസ് വ്യക്തമാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് പുറത്ത് വിടുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേസില്‍ നിര്‍ണായക തെളിവുകള്‍ കൈവശമുണ്ടെന്ന കരുതപ്പെടുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം. ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നും വൈകാതെ അറസ്റ്റുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.