കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ നാളെ വൈകീട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
അതിനിടെ, ദിലീപിനെതിരെ എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു.
ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കിയത്.
നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ചോദ്യം ചെയ്യൽ പൂർത്തിയായില്ലെന്നും അതിനാൽ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.