അമേരിക്കയും ഫ്രാൻസുമായുള്ള സൗഹൃദം തകർക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാരിസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായ് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നാം ലോക മാഹായുദ്ധത്തിൽ അമേരിക്ക പങ്കെടുത്തതിന്റെ നൂറാംവാർഷികാഘോഷങ്ങളുടെ ഭാഗമായ് ഫ്രാൻസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്രാൻസിലെത്തിയത്.
ഇരു രാഷ്ട്ര തലവൻമാരും നടത്തിയ നയതന്ത്ര കൂടിക്കാഴ്ചക്കു ശേഷം ട്വീറ്ററിലൂടെയാണ് ട്രംപ് അമേരിക്കയും ഫ്രാൻസുമായുള്ള സാഹൃദത്തെപ്പറ്റി കുറിച്ചത്. തകർക്കാനാവത്ത സൗഹൃദമാണ് ഫ്രാൻസും അമേരിക്കയുമായ് ഉള്ളതെന്ന് വ്യക്തമാക്കിയ ട്രംപ്, ഇമ്മാനുവൽ മാക്രോണുമായ് തനിക്കുള്ള സൗഹൃദത്തെപ്പറ്റിയും വ്യക്തമാക്കി.
ഫ്രാൻസിൽ സന്ദർശനം നടത്തുന്ന ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും അമേരിക്കൻ എംബസിയിൽ യുഎസ് സൈനികരുമായി കൂടിക്കാഴ്ച നടത്തി.
പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിൻമാറിയതിനെ വീണ്ടും ന്യായികരിച്ച ട്രംപ് ഉടമ്പടിമൂലം യാതൊന്നും സംഭവിച്ചിട്ടിലെന്നും അഥവാ ഇനിയെന്തെങ്കിലും സംഭിച്ചാൽ ഒരുക്കുഴപ്പവുമില്ല എന്ന് പരിഹസിക്കുകയാണ് ഉണ്ടായത്.