ഇന്ത്യൻ വാനശാസ്ത്രജ്ഞരുടെ സംഘം പുതിയ ക്ഷീരപഥളുടെ കൂട്ടം കണ്ടെത്തി. പൂണെയിലെ ഇന്റെർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്റ്ററോണോമി ആന്റ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ക്ഷീരപഥങ്ങളുടെ കൂട്ടത്തിന് സരസ്വതിയെന്നാണ് പേര് നൽകിയിരിക്കുന്നത്.
ഭൂമിയിൽ നിന്ന് നാലായിരം ദശലക്ഷം പ്രകാശ വർഷം അകലെയാണ് പുതിയ ക്ഷീരപഥങ്ങളുടെ കൂട്ടം കണ്ടെത്തിയത്. വലിയ സൂപ്പർക്ലസ്റ്റർ ഗാല്കസികളുടെ ഇനത്തിൽപ്പെടുന്ന പുതിയ ക്ഷീരപഥ കൂട്ടത്തെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസേർച്ചിലെ പിഎച്ച്ഡി വിദ്യാർത്ഥി ശിശിർ ശങ്ക്യാൻ, IUCCAയിലെ റിസർച്ച് ഫെലോ പ്രത്ഥിക്ക് ദാബ്ഡേ തൊടുപുഴ ന്യൂമാൻ കോളേജ് വിദ്യാർത്ഥി ജോ ജേക്കബ്, ജാംഷേഡ്പൂർ എൻ ഐ ടിയിലെ പ്രകാശ് സർക്കാർ എന്നിവരുടെ സംഘമാണ് കണ്ടെത്തിയത്.
അമേരിക്കൻ ആസ്റ്റ്ട്രോണോമിക്കൽ സോസൈറ്റിയുടെ ആസ്ട്രോഫിസിക്കൽ ജേർണൽ ഇവരുടെ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ചു. 600 ദശലക്ഷം പ്രകാശവർഷംവരെ പരന്നു കിടക്കുന്നതാണ് സരസ്വതിയെന്ന് ഗവേഷകരിൽ ഒരാളായ ശങ്ക്യാൻ പറയുന്നു.
സരസ്വതിയില്‍ രണ്ട് കോടി നക്ഷത്രങ്ങളുണ്ടെന്നാണ് കണക്ക്. വിവിധ ഗ്യാലക്സികളെ ബന്ധിപ്പിക്കുന്ന ഗുരുത്വാകര്‍ഷണ “ചരടും” ഗവേഷകര്‍ കണ്ടെത്തിയുണ്ട്.