തൃശൂർ: യുഡിഎഫിൽ നിന്ന് വിട്ട് പോയ പലരും എൽഡിഎഫിൽ എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ മേച്ചിൽ പുറങ്ങൾ തേടിയവർ ഇപ്പോഴും വരാന്തയിലാണ്. ജെഡിയു യുഡിഎഫിൽ ഉറച്ച് നിൽക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മുന്നണി മാറ്റത്തിന് ഒരു സാധ്യതയുമില്ല. ഇക്കാര്യത്തിൽ എൽഡിഎഫ് മനപ്പായസം ഉണ്ണേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ജനപ്രതിനിധി എന്ന നിലയിലാണ് അൻവർ സാദത്ത് നടിയെ അക്രമിച്ച കേസിൽ ഇടപെട്ടത്. അതിനപ്പുറമുള്ള ഇടപെടലുകൾ ഇല്ല. നടിയെ അക്രമിച്ച കേസിൽ പൾസർ സുനിയുടെ സഹ തടവുകാരെ മാത്രമാണ് അഭിനന്ദിക്കേണ്ടതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.