മിതാലി നമ്പർ വൺ

ന്യൂഡൽഹി : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്ടൻ മിതാലി രാജിന് ലോക റെക്കോഡ് . വനിത ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോഡാണ് മിതാലി തകർത്തത് . ഇംഗ്ളണ്ടിന്റെ ചാർലോട്ട് എഡ്വാർഡ്സിനെയാണ് മിതാലി മറികടന്നത് .

ലോകകപ്പ് വനിത ക്രിക്കറ്റിൽ ആസ്ട്രേലിയക്കെതിരെ 34 റൺസ് നേടിയപ്പോഴാണ് മിതാലി ചരിത്രം കുറിച്ചത്. ചാർലോട്ടിന്റെ 5992 റൺസ് എന്ന റെക്കോഡാണ് അവർ മറികടന്നത്.

1999 ൽ പതിനാറാം വയസ്സിൽ അയർലൻഡിനെതിരെയായിരുന്നു മിതാലിയുടെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി . ഇംഗ്ളണ്ടിനെതിരെ ടോണ്ടനിൽ ടെസ്റ്റ് ഡബിൾ സെഞ്ച്വറി. വനിത ക്രിക്കറ്റിലെ സച്ചിൻ എന്ന വിളിപ്പേരു ലഭിച്ച മിതാലി കയ്യിലൊതുക്കിയത് തുടർന്നും നിരവധി റെക്കോഡുകൾ.

പതിനഞ്ച് വർഷം തുടർച്ചയായി ബാറ്റിംഗ് ആവറേജ് നാൽപ്പതിൽ നിർത്തിയ മിതാലി അക്കാര്യത്തിലും സച്ചിനോടൊപ്പം കരുത്തുകാട്ടി.
182 ഏകദിനങ്ങളിൽ നിന്നായി 51.37 ശരാശരിയോടെ 6014 റൺസാണ് ഇതുവരെ മിതാലി നേടിയത് . 5 സെഞ്ച്വറികളും 48 അർദ്ധ സെഞ്ച്വറികളും ഇതിലുൾപ്പെടുന്നു.

എതിരാളികള്‍ക്കുനേരെ സിപിഎം കണ്ണൂര്‍ മോഡല്‍ അക്രമം നടപ്പാക്കുന്നുവെന്ന് മുസ്ലീംലീഗ്

Next Story »

പാതയോരത്തെ മദ്യശാല; കേരളത്തിന് ഇളവില്ലെന്ന് സുപ്രീം കോടതി

HAPPENING NOW

%d bloggers like this: