ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ബഡ്ഗാം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇവിടെ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ റൈഫിൾസും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.