ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതിസ്ഥാനാർത്ഥി ഗോപാൽ കൃഷ്ണ ഗാന്ധി. പാർലമെൻറിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
നേരത്തെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേര് പരിഗണിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും നയതന്ത്രജ്ഞനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധി.
അതേസമയം പ്രതിപക്ഷ പാർട്ടികളിൽ ഭിന്നത നില നിൽക്കുന്ന സാഹചര്യത്തിൽ, ജെ ഡി യു ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യാനാണ് സാധ്യത.