മുംബൈ: രവിശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിച്ചുവെന്ന വാർത്ത നിഷേധിച്ച് ബിസിസിഐ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശാലകനെ തെരഞ്ഞെടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരക്കുന്ന വാർത്തകൾ ശരിയല്ലെന്നും ബിസിസിഐ അധികൃതർ അറിയിച്ചു.
സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന സംഘമാണ് പരിശീലകനെ തീരുമാനിക്കുകയെന്നും ബിസിസിഐ അറിയിച്ചു.
നേരത്തെ രവിശാസ്ത്രിയെ ഇന്ത്യൻ ടീം പരിശീലകനായി നിയമിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.