അബൂബക്കർ അൽ ബാഗ്ദാദി ‘ഒടുവിൽ‘ കൊല്ലപ്പെട്ടു

ഡമാസ്കസ് : ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഒടുവിൽ സ്ഥിരീകരണം. ഇക്കാര്യം ഐ എസ് ഔദ്യോഗികമായി സമ്മതിച്ചതായി അന്തർദ്ദേശീയ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയാണ് ഐ എസിന്റെ സ്ഥിരീകരണം പുറത്തുവിട്ടത് . ദെയ്ർ അൽ സോറിലെ ഇസ്ളാമിക് സ്റ്റേറ്റിന്റെ മേധാവികളാണ് വിവരം തങ്ങളെ അറിയിച്ചതെന്ന് സംഘടന വ്യക്തമാക്കി.

ബാഗ്ദാദിയുടെ മരണം നേരത്തെ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സിറിയൻ ഒബ്സർവേറ്ററിയുടെ റിപ്പോർട്ട് കൃത്യമാണെന്നാണ് വിലയിരുത്തൽ. ബാഗ്ദാദി കൊല്ലപ്പെട്ടെന്നും എന്നാൽ എപ്പോഴാണെന്ന് പറയാൻ കഴിയില്ലെന്നും ഐഎസ് ഭീകരർ വ്യക്തമാക്കിയെന്ന് ഒബ്സർവേറ്ററി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്ക് ജനം വിശ്വസിച്ചെങ്കിലും ചുരളഴിഞ്ഞത് മാദ്ധ്യമങ്ങളുടെ ഇടപെടൽ മൂലം: ജോയ് മാത്യു

Next Story »

രവിശാസ്ത്രിയെ നിയമിച്ചിട്ടില്ലെന്ന് ബിസിസിഐ

HAPPENING NOW

%d bloggers like this: