കോട്ടയം: സിപിഐയെ പിന്തുണച്ച് ഉമ്മൻ ചാണ്ടി. സിപിഐയുടേത് ജനങ്ങളുടെ ശബ്ദമാണ്. കോൺഗ്രസും മുസ്ലീം ലീഗും സിപിഐയുമായി ചേർന്ന് പ്രവർത്തിച്ച നല്ല നാളുകൾ ജനങ്ങളുടെ മനസ്സിലുണ്ടെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു. സിപിഐ യുഡിഎഫിന്റെ ഭാഗമാകണെന്ന ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
സിപിഎം-സിപിഐ ഭിന്നത തുടരുന്നതിനിടെയാണ് സിപിഐ നിലപാടുകളെ പിന്തുണച്ച് കൊണ്ട് ഉമ്മൻ ചാണ്ടി രംഗത്തു വന്നിരിക്കുന്നത്. ഇടത് മുന്നണിയിൽ സിപിഐ എടുക്കുന്ന നിലപാടുകൾ ജനങ്ങളുടെ നിലപാടാണെന്ന് ഉമ്മൻ ചാണ്ടിയുടെ പറഞ്ഞു. കോൺഗ്രസും മുസ്ലീം ലീഗും സിപിഐയുമായി ചേർന്ന് പ്രവർത്തിച്ച നല്ല നാളുകൾ ജനങ്ങളുടെ മനസ്സിലുണ്ടെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
യുഡിഎഫ് പിളർത്താമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്നും സ്വന്തം ക്യാമ്പിലെ കക്ഷികൾ വിട്ടു പോവാതിരിക്കാനാണ് സിപിഎം ശ്രദ്ധിക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കെ എം മാണിയുമായി സിപിഎം ചർച്ച നടത്തി എന്ന വാർത്തകൾക്കിടെ സിപിഐയെ പിന്തുണച്ചു കൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികരണത്തിന് രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ദേശീയ തലത്തിൽ സിപിഐയും കോൺഗ്രസും ചേർന്ന് പ്രവർത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് സിപിഐ യുഡിഎഫിന്റെ ഭാഗമാകണെന്ന ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.