തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന രാജകുടുംബാംഗങ്ങളുടെ അഭിപ്രായത്തെ വിമർശിച്ച് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ.
ദേവഹിതമറിഞ്ഞ പോലെയാണ് രാജകുടുംബാംഗങ്ങൾ പെരുമാറുന്നത്. ബി നിലവറ തുറക്കാൻ എതിർക്കുന്നവരെ സംശയിക്കണം. മുൻപ് നിലവറ തുറന്നപ്പോൾ ദേവഹിതമറിഞ്ഞിരുന്നില്ല എന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ബി നിലവറ തുറക്കരുതെന്നും, ഇതുവരെ തുറന്നിട്ടുള്ളത് ബി നിലവറയുടെ പൂമുഖ നിലവറ മാത്രമെന്നും, നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നും രാജകുടുംബാംഗം അശ്വതി തിരുനാൾ പറഞ്ഞിരുന്നു.