മൊസൂൾ നഗരം ഐഎസിൽ നിന്ന് ഇറാഖി സൈന്യം തിരിച്ചുപിടിച്ചു

മൊസൂൾ: ഐഎസിൽ നിന്ന് ഇറാഖി സൈന്യം മൊസൂൾ നഗരം പിടിച്ചെടുത്തു. ഒമ്പത് മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് മൊസൂൾ കീഴടക്കുന്നത്. മുക്കാൽ ഭാഗവും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.

ഐഎസ് ഭീകരരെ പൂർണമായും തുരത്തുന്നതോടെ മൊസൂളിന്‍റെ നിയന്ത്രണം മുഴുവനായും സൈന്യത്തിന്‍റെ കൈകളിലാകും.

വിജയം ഉറപ്പിച്ച സൈനികർ ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളിൽ ഐഎസിന്‍റെ പോരാട്ടം.

മൂന്ന് വർഷം മുമ്പാണ് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചെടുത്തത് .

ജി20; ഭീകരവാദം പ്രധാന ചർച്ചാ വിഷയമായി

Next Story »

തസ്മൈ ശ്രീ ഗുരവേ നമ:

HAPPENING NOW

%d bloggers like this: