ന്യൂഡൽഹി: ജിഎസ്ടിയുടെ കീഴിലുള്ളള എല്ലാ സേവന നിരക്കുകളും അറിയാൻ ഇനി ഒരു എളുപ്പമാർഗം. ചരക്കു സേവന നികുതിയുടെ കീഴിലുള്ളള എല്ലാ നികുതിനിരക്കുകളും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുതിയ ആപ്പ് പുറത്തിറക്കി.
ജിഎസ്ടി റേറ്റ് ഫൈന്റർ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രം ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ ഇറക്കിയിരിക്കുന്നത്.
ഉടൻ തന്നെ ആപ്പിൾ, വിൻഡോസ് ഉപയോക്തക്കളിലേയ്ക്കും ആപ്ലിക്കേഷൻ എത്തിക്കുംമെന്ന് അധികൃതർ അറിയിച്ചു.