മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനൽ റൗണ്ടിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പിൽ യുഎസ്, കൊളംബിയ, ഘാന എന്നീ ടീമുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കയുമായാണ്. ഒക്ടോബർ 6ന് ഡൽഹിയിലാണ് ഇന്ത്യ- അമേരിക്ക മത്സരം.
അതേസമയം, ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയുടെ മത്സരങ്ങൾ കൊച്ചിയിൽ നടക്കും. ഒക്ടോബർ 7നാണ് ബ്രസീൽ-സ്പെയിൻ പോരാട്ടം. ബ്രസീലിന് പുറമേ ഉത്തര കൊറിയ, നൈജീരിയ, സ്പെയിന് എന്നീ ടീമുകളും കൊച്ചിയിൽ കളിക്കും.
ഇന്ന് മുംബൈയിൽ നടന്ന ചടങ്ങിലാണ് ഗ്രൂപ്പ് നിർണയം നടന്നത്. കൊച്ചിക്ക് പുറമെ ഗുവാഹത്തി, കൊൽക്കത്ത, നവിമുംബൈ, മറഗാവോ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.