കോഴിക്കോട്: അമേരിക്കയുടെ ബോംബ് ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട അഞ്ച് മലയാളി ഐഎസ് ഭീകരരുടെ ദൃശ്യങ്ങള്‍ സന്ദേശങ്ങളായി ഐഎസ് പ്രചരിപ്പിക്കുന്നു. കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ അബ്ദുള്ള മംഗലശ്ശേരി, പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി, മുഹമ്മദ് മുഹസിദ്, ഹഫീസുദ്ദീന്‍, യഹിയ എന്നിവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കേരള എക്സ്പോസ്ഡ് എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഈ ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടത്.
കേരളത്തിലെ രക്തസാക്ഷികള്‍ എന്ന പേരില്‍ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് കേരള എക്സ്പോസ്ഡ് എന്ന ഗ്രൂപ്പിലൂടെ ഐഎസ് പ്രചരിപ്പിക്കുന്നത്. പോരാളികളാവാന്‍ കൂടുതല്‍ മലയാളികളെ ആഹ്വാനം ചെയ്യുന്ന ദൃശ്യത്തില്‍ ഖുറാന് സൂക്തങ്ങളും ഐസിന്റെ വിവിധ പ്രസിദ്ധീകരണങ്ങളും ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്.
ഐഎസ് മലയാളി തലവന്‍ ഉള്‍പ്പെടെ ഒന്പതുപേര് അമേരിക്കയുടെ അഫ്ഗാന് ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതാനും ദിവസം മുന്‍പാണ് മലയാളി തലവന്‍ മൂഴിക്കല്‍ സ്വദേശി സജീര്‍ അബ്ദുള്ള മംഗലശ്ശേരി കോലചെയ്യപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 350 പേര് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനില്‍ എത്തിയിരുന്നു. അഫ്താന്‍ ഗ്രൂപ്പ് അംഗമായ അബ്ദുള്‍ റഷീദ് ഓണ്‍ലൈന്‍ വഴി ഇവരെ റിക്രൂട്ട് ചെയ്യുകയായിരുന്നു.
കേരളത്തിലെ രക്തസാക്ഷികള്‍ എന്ന പേരിലുള്ള സന്ദേശത്തില്‍ കേരളത്തില്‍ റമസാന്‍ മാസം തികച്ചും അനിസ്ലാമികമായാണ് കൊണ്ടാടിയതെന്നും ഖുറാന് ശരിയായ രീതിയിലല്ല പുരോഹിതര്‍ പഠിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്നു.