കൊച്ചി: തന്റെ പെന്ഷന് നടപടിക്രമങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
തെളിവുകള്‍ ശേഖരിച്ച ശേഷം നടിയെ തട്ടികൊണ്ടുപോയ കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതായിരുന്നു നല്ലതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അനുമതി വേണ്ടന്നും കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചു