ടെൽഅവീവ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇസ്രായേലിൽ ഊഷ്മള സ്വീകരണം .നരേന്ദ്ര മോദിയെ സ്വീകരിച്ചത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആപ് കാ സ്വാഗത് ഹെ മേരേ ദോസ്ത് എന്ന് പറഞ്ഞാണ് നെതന്യാഹു മോദിയെ സ്വീകരിച്ചത്.
ഓപ്പറേഷൻ എന്റബേയുടെ 41-)0 വാർഷികദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിവചിച്ചു .അന്ന് ഇസ്രയേൽ ബന്ദികളെ രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ജോനാഥൻ നെതന്യാഹുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു.
സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, മനുഷ്യ രാശിയുടെ ശോഭനമായ ഭാവിക്കും വേണ്ടിയുള്ള കൂട്ടുകെട്ടാണിതെന്ന് മോദി വ്യക്തമാക്കി