കൊച്ചി : നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിക്കെതിരെ കേസ്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കളമശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് എസ്എന്‍ സ്വാമി അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയത്.
നേരത്തെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന് കാണിച്ച് നടന് അജു വര്‍ഗീസിനെതിരെയും ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു.