നടന് പൃഥ്വിരാജ് സുകുമാരന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം ഉപേക്ഷിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അനവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാണവും വിതരണവും നിര്‍മ്മിച്ച ആഗസ്റ്റ് സിനിമാസില്‍ നിന്ന് പിന്മാറുന്ന വിവരം പൃഥ്വിരാജ് അറിയിച്ചത്.
രൂപീകരിച്ച് ആറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് പൃഥ്വിരാജ് കമ്പനി വിടുന്നത്. സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്, നടന് ആര്യ, ഷാജി നടേശന് എന്നിവരാണ് പൃഥ്വിരാജിനെക്കൂടാതെ കമ്പനിയുടെ ഉടമസ്ഥര്‍.
കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാന്‍ ഒപ്പമുണ്ടായിരുന്ന പങ്കാളികള്‍ക്ക് നന്ദി അറിയിക്കുന്നു. ബൃഹത്തായ ഓര്മകളോടെ ഹൃദയം നിറഞ്ഞ നന്ദിയോടെ അഭിമാനിക്കാവുന്ന തരത്തിലുള്ള ഒരു പിടി ചിത്രങ്ങളുമായി ഓഗസ്റ്റ് സിനിമാസിനോട് വിട ചൊല്ലുന്നു. പങ്കാളികളായ ഷാജി നടേശനും സന്തോഷ് ശിവനും ആര്യയ്ക്കും ആശംസകള്‍. കമ്പനിയുടെ അഭ്യുദയകാംഷിയായി താന്‍ തുടരുമെന്നും പൃഥ്വിരാജ് ഫെയ്ബുക്കിലൂടെ വ്യക്തമാക്കി.
2011ല്‍ സന്തോഷ് ശിവന് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ഉറുമി, ഇന്ത്യന്‍ റുപ്പീ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, സപ്തമശ്രീ തസ്കര, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന് വെള്ളം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളാണ് ഓഗസ്റ്റ് സിനിമ നിര്‍മിച്ചത്.
എപ്പോഴും കമ്പനിയുടെ ഭാഗവാക്കാകാന്‍ കഴിഞ്ഞേക്കില്ലെന്നും ഒറ്റയ്ക്ക് യാത്ര തുടരാന്‍ സമയാമെന്നും ഫെയ്സ്ബുക്കില്‍ കുറിച്ച
പൃഥ്വിരാജ് അവസാനം എപ്പോഴും ഒരു തുടക്കം കൂടിയാണെന്ന തലക്കെട്ടോടെ പുതിയ ബാനര്‍ തുടങ്ങുമെന്ന സൂചനയും ഫെയ്സ്ബക്കിലൂടെ നല്‍കുന്നുണ്ട്.