കൊച്ചി: ജിഎസ്ടി കേരളത്തെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കരകയറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. രാജ്യത്ത് നടപ്പിലാക്കിയ ഏകീകൃത നികുതി സംവിധാനമായ ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നികുതി സംവിധാനം കേരളത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ ശുഭകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിന്റെ നികുതി വരുമാനത്തിലെ വര്‍ധന പത്തു ശതമാനമാണ്. ജിഎസ്ടി നടപ്പാക്കുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പ്രതിവര്‍ഷം 20 ശതമാനം വച്ച് വര്‍ധിക്കും. ഈ വളര്‍ച്ച നാലു വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിലവിലെ സാമ്പത്തികകമ്മി മറികടക്കാന്‍ സാധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ജിഎസ്ടിയെ സ്വീകരിക്കാന്‍ ഏറ്റവും നന്നായി തയാറെടുത്ത സംസ്ഥാനം കേരളമാണെന്നും രണ്ടോ മൂന്നോ മാസം കൊണ്ട് ജിഎസ്ടിയിലെ ആശയക്കുഴപ്പങ്ങളും അങ്കലാപ്പുകളും നമുക്ക് മറികടക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.