കോഴിക്കോട്: സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം കൂടുതല്‍ ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. സമരത്തിന്റെ ഭാഗമായി ജൂണ്‍ 11 ന് പണിമുടക്കുമെന്ന് അസോസിയേഷന് അറിയിച്ചു. അന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
സ്വകാര്യ ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ അന്ന് ജോലിക്കെത്തുകയുള്ളൂവെന്നും 20 ന് ശേഷം തീരുമാനമായില്ലെങ്കില്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്സ് അസോസിയേഷന് വ്യക്തമാക്കി.
അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നുമാണ് സഴ്സുമാരുടെ ആവശ്യം. എന്നാല്‍ അടിസ്ഥാന ശമ്പളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍.
സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചത്.
കോഴിക്കോട് വിളിച്ചുചേര്‍ത്ത സംസ്ഥാനതല യോഗത്തിലാണ് സമരം ശക്തമാക്കാന്‍ അസോസിയേഷന് തീരുമാനിച്ചത്.