തിരുവനന്തപുരം: അമ്മയ്ക്കെതിരെ വനിതാ ചലച്ചിത്ര പ്രവർത്തക സംഘടനയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമൻ ഇൻ കളക്ടീവ് സിനിമ വിമർശനം ഉന്നയിച്ചത്.
ആരെങ്കിലും ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ടതല്ല നടിയ്ക്കെതിരായ ആക്രമണം. എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അമ്മയാണ്. ഇരയായ അംഗത്തിനൊപ്പമാകും അമ്മയെന്നാണ് പ്രതീക്ഷ.
നടിയെ വീണ്ടും ഇരയാക്കുന്നതിനെതിരെ വനിതാ കൂട്ടായ്മ നിലകൊള്ളും. ഇതുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. സഹപ്രവർത്തകയ്ക്ക് വേണ്ട നിയമസഹായം നൽകുമെന്നും സംഘടനയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.