വനിതാ ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
184 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.3 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 108 പന്തിൽ നിന്ന് 106 റൺസെടുത്ത് പുറത്താകാതെ നിന്ന സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശിൽപി. ക്യാപ്റ്റൻ മിതാലി രാജ് 46 റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ആദ്യ മത്സരത്തിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു.