കൊച്ചി: ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന നടന് ദിലീപിന്റെ വാദം തള്ളി നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ലാല്‍ പറഞ്ഞു.
ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് ദിലീപ് , ആക്രമിക്കപ്പെട്ട നടിയും പ്രതി പള്‍സര്‍ സുനിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും ഇക്കാര്യം ലാല്‍ തന്നോട് പറഞ്ഞിരുന്നുവെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.
എന്നാല്‍ ഇക്കാര്യം നിഷേദിച്ച ലാല്‍ സുനിയുമായി നടിക്ക് ദീര്‍ഘകാലത്തെ പരിചയമില്ലെന്നും ഗോവയിലെ ഷൂട്ടിംഗിനിടെ ഒരു ദിവസത്തെ പരിചയം മാത്രമാണുള്ളതെന്ന് പറഞ്ഞു. ഇവര്‍ ദീര്‍ഘകാല പരിചയക്കാരെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദിലീപ് പറഞ്ഞത് ഏത് സാഹചര്യതിലാണെന്നത് പരിശോധിക്കണമെന്നും ലാല്‍ വ്യക്തമാക്കി.
കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല. ഒരു സിനിമയുടെ ക്ലൈമാക്സ് ആണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ലാല്‍ പറഞ്ഞു. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ ധാരാളമുണ്ട്. നടിക്കെതിരായ സലീം കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ശരിയായില്ലെന്നും ഇക്കാര്യം സലീംകുമാറിനോട് പറഞ്ഞിട്ടുണ്ടെന്നും ലാല്‍ വ്യക്തമാക്കി.