വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപും എത്തിയിരുന്നു.
മൗലിക ഇസ്ലാം തീവ്രവാദം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് പ്രഥമപരിഗണനയെന്ന് മോദിയും പറഞ്ഞു. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഇന്ത്യയുഎസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമെന്നാണ് മോദി വിശേഷിപ്പിച്ചത്. ട്രംപുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും, സ്ഥിരതയും, സുരക്ഷയുംഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്നും മേദി പറഞ്ഞു.