റിയാദ് : റിയാദിൽ നടന്ന അന്താരാഷ്ട്ര യോഗദിന ആഘോഷം ശ്രദ്ധേയമായി.സൗദി യോഗ ക്ലബും,സമന്വയ സാംസ്കാരിക വേദിയും സംയുക്തമായാണ് യോഗാദിനം ആഘോഷിച്ചത്.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു.
തലസ്ഥാന നഗരിയിൽ നടന്ന ഇന്റർനാഷണൽ യോഗ ദിനാഘോഷം വേറിട്ട അനുഭവമായിരുന്നു.ഇന്ത്യ അറബ് സൗഹൃദം വിളിച്ചോതുന്ന തരത്തിലായിരുന്നു റിയാദിലെ ആഘോഷം.അറബികൾക്കിടയിൽ യോഗയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത് .ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ അറബ് യോഗ ഫൗണ്ടേഷൻ ചെയർമാൻ നൗഫ് മുഹമ്മദ് മർവായി,നൂറ അൽ വയിലി,ശ്രീലങ്കൻ അംബാസിഡർ ആസ്മി തസ്മി ,സാമൂഹ്യപ്രവർത്തകനായ ശിഹാബ് കൊട്ടുകാട്,സമന്വയ പ്രതിനിധി ദീപക്ക് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
നേരത്തെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലും യോഗാദിന ആഘോഷം നടക്കുകയുണ്ടായി.സമാപനത്തോട് അനുബന്ധിച്ച് റിയാദിലെ സ്കൂൾ കുട്ടികൾ വ്യത്യസ്ത കലാപരിപാടികളും അവതരിപ്പിച്ചു.