മുംബൈ : സംസ്ഥാനത്തെ കര്‍ഷകരുടെ 34000 കോടി കര്‍ഷക കടങ്ങള്‍ എഴുതി തളളുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കര്‍ഷകരുടെ 1.5 ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്നും കാര്‍ഷിക കടാശ്വാസ പദ്ധതിയിലേക്ക് സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
കടക്കെണിയിലായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് സര്‍ക്കാറിന്റെ ഈ തീരുമാനം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും 36,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളുമെന്ന പ്രഖ്യാപനം ഏപ്രിലില്‍ നടത്തിയിരുന്നു