ആലപ്പുഴ: സര്‍വീസില്‍ നിന്നും പെന്ഷന് പറ്റി പിരിഞ്ഞാലും പോലീസ് ഉദ്യോഗസ്ഥര്‍ പുസ്തകമെഴുതി പണമുണ്ടാക്കരുതെന്ന് മന്ത്രി ജി.സുധാകരന്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ കാര്യങ്ങളും പുസ്തകമെഴുതി വെളിപ്പെടുത്താനാകില്ല.സര്‍വ്വീസിലിരിക്കേ മനസ്സിലാക്കിയ കാര്യങ്ങള്‍ വിരമിച്ചാലും എഴുതാന്‍ പാടില്ല. സര്‍വ്വീസിലിരിക്കുമ്പോള്‍ കാണിക്കുന്ന മാന്യത മരിക്കുന്നതുവരെ പോലീസുകാര്‍ കാണിക്കണം അതിനാണ് പെന്ഷന് തരുന്നത്.
ചിലര്‍ അടക്കിപിടിച്ച് വെച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടുമെന്ന് പറയുന്നത് ശരിയല്ലെന്നും സുധാകരന് ആലപ്പുഴയില്‍ പറഞ്ഞു.
ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സ്രാവുകള്ക്കോപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി കഴിഞ്ഞമാസം പുറത്തിറങ്ങുകയും വന്‍വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.