ശ്രീനഗര്‍: നോഹട്ടയിലെ ജൂമാ മസ്ജിദ് പളളിയില്‍ സുരക്ഷാ ചുമതല വഹിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേര് അറസ്റ്റിലായിരുന്നു.
പള്ളിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ചാണ് വിഘടനവാദികള്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
അയൂബിനെ കൊലപ്പെടുത്തിയിട്ടും അരിശം തീരാതെ രോഷാകുലരായ വിഘടനവാദികള്‍, സമീപത്തുള്ള പൊലീസ് പിക്കറ്റുകള്ക്കുകള്ക്കു നേരെയും അക്രമം അഴിച്ചുവിട്ടിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജമ്മു കശ്മീരില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും വിഘടനവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.