അസം :അസമില്‍ നടന്ന കെഎഎസി(കര്‍ബി സ്വയം ഭരണ കൗണ്‍സില്‍) ലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ബിജെപി ക്ക് വന്‍ വിജയം. 26 ല്‍ 24 സീറ്റ് നേടിയാണ് ബിജെപിയുടെ വിജയം. ബാക്കി രണ്ട് സീറ്റ് കര്‍ബി ആഗ്ലോ ഡെമോക്രാറ്റിക് ഫോറം (കെഎഡിഫ്) നേടി.
പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസാണ് കൗണ്‍സിലിന്റെ ഭരണം കയ്യാളുന്നത്. മുഴുവന്‍ സീറ്റിലും മത്സരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
സര്‍ബാനന്ദ സോനാവാളിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസാമില്‍ വന്‍ വിജയം നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ വിജയവും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്താകമാനം കോണ്‍ഗ്രസ് നേരിടുന്ന പരാജയത്തിന് ആക്കം കൂട്ടുന്നതാണ് സൗയം ഭരണ കൗണ്സിലിലേറ്റ ഈ പരാജയവും.