മക്ക: മക്കയിലെ ഹംറ പളളിയെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണ ശ്രമം സുരക്ഷ സൈന്യം തകർത്തു. അൽജസീല മേഖലയിൽ നിന്ന് പിടികൂടിയ ഭീകരനിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ആക്രമണനീക്കം തകർക്കാൻ സേനയെ സഹായിച്ചത്.
മക്കയിൽ നിന്നും ജിദ്ദയിൽ നിന്നുമായി ഭീകരരുടെ മൂന്ന് സംഘത്തെ സൈന്യം പിടികൂടി. ആക്രമണത്തിൽ ഉൾപ്പെട്ടുവെന്ന് കരുതുന്ന ഒരു സ്ത്രീ അടക്കം അഞ്ച് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരച്ചിലിനൊടുവിൽ, മക്കയിലെ അജ്യാദ് അൽ മസാഫിയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ ബെൽറ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചു. അപകടത്തിൽ അഞ്ച് സുരക്ഷ സേനാംഗങ്ങൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം,മക്കയിലെ തീർഥാടകരെല്ലാം സുരക്ഷിതരാണ്.