കൊച്ചി : സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശം. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പാമെന്നും എന്നാല്‍ വില്‍പ്പന അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിന് എക്സൈസിന്റെ അനുമതി ആവശ്യമാണ്. ഇതിനെതിരായ സ്വകാര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിഷയത്തില്‍ നിലപാടറിയിച്ചത്. വീടുകളിലെ ചടങ്ങുകളില്‍ മദ്യം ഉപയോഗിച്ചാല്‍ സര്‍ക്കാര്‍ ഇടപെടരുത്. എന്നാല്‍ യാതൊരു വിധത്തിലുള്ള വില്‍പ്പനയും ഇവിടങ്ങളില്‍ നടക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കോട്ടയം സ്വദേശി അലക്സി ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട്.