ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റിയുടെ മൂന്നാംഘട്ട പട്ടികയില്‍ കേരളം ഒന്നാമത്.
30 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്. ചത്തീസ്ഗഡിലെ നയാ റായ്പുര്‍ രണ്ടാം സ്ഥാനത്തെത്തി. സ്മാര്‍ട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കുന്നത്.
30 നഗരങ്ങള്‍ക്കായി 57,393 കോടി രൂപയാണ് അമൃത് പദ്ധതിയിലൂടെ ലഭിക്കുക. ഇതു കൂടാതെ സംസ്ഥാന സര്‍ക്കാരും നഗരസഭകളും ഇതിലേക്ക് വിഹിതം അടയ്ക്കണം. നിശ്ചിതശതമാനം തുക സ്വകാര്യനിക്ഷേപമായും സ്വീകരിക്കണം.
1538 കോടി രൂപയുടെ പദ്ധതിയാണ് തിരുവനന്തപുരം നഗരത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 500 കോടി രൂപ കേന്ദ്രം നല്‍കും 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.