ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രിമാർ, ബിജെപി, എൻഡിഎ നേതാക്കൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.
ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
എന്‍ഡിഎയ്ക്ക് പുറത്തുനിന്ന് ജെഡിയു, ബിജെഡി, ടിആര്‍എസ്, എഐഎഡിംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ട്. അതിനാൽ തന്നെ രാം നാഥ് കോവിന്ദ് വിജയം ഉറപ്പിച്ചുകഴിഞ്ഞു.
മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി.